മുൻ കേന്ദ്രമന്ത്രി ജനാർദൻ പൂജാരിക്കു കോവിഡ്
Monday, July 6, 2020 12:24 AM IST
മംഗളൂരു: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി. ജനാർദൻ പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൺപത്തിമൂന്നുകാരനായ പൂജാരിക്കു രോഗലക്ഷണങ്ങളില്ലായിരുന്നു. മുൻകരുതലെന്ന നിലയിലാണു പൂജാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു മകൻ സന്തോഷ് ജെ. പൂജാരി പറഞ്ഞു. ഭാര്യയിൽനിന്നാണു ജനാർദൻ പൂജാരിക്കു കോവിഡ് പകർന്നതെന്നാണു സംശയം. വീട്ടിലെ ജോലിക്കാർക്കു രോഗം സ്ഥിരീകരിച്ചിരുന്നു.