കർണാടകയിൽ ഇന്നലെ രണ്ടായിരത്തിനടുത്ത് രോഗികൾ
Monday, July 6, 2020 12:25 AM IST
ബംഗളൂരു: കർണാടകയിൽ ഇന്നലെ 1925 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിനത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ 37 പേർ മരിച്ചു. ബംഗളൂരുവിൽ മാത്രം ഇന്നലെ 1235 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇവിടെ ഇന്നലെ 16 പേർ മരിച്ചു. 8167 പേരാണു ബംഗളൂരുവിൽ ചികിത്സയിലുള്ളത്. ദക്ഷിണ കന്നഡ, ബല്ലാരി, വിജയപുര ജില്ലകളിലും രോഗവ്യാപനം രൂക്ഷമാണ്.