പഞ്ചാബിൽ പാസ്റ്റർ മരിച്ചനിലയിൽ
Sunday, August 2, 2020 12:15 AM IST
ഫെ​റോ​സ്പൂ​ർ: പ​ഞ്ചാ​ബി​ലെ ഫെ​റോ​സ്പൂ​ർ ജി​ല്ല​യി​ൽ ഒ​രു പാ​സ്റ്റ​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​സ്റ്റ​ർ ബെ​ൽ​വി​ന്ദ​ർ ബെ​ഗീ​ച്ച ഭ​ട്ടി​യെ ജു​ലൈ 27ന് ​സി​റ താ​ലൂ​ക്കി​ലെ ഒ​രു വ​ഴി​യ​രി​കി​ലാ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​രു ഗ്രാ​മ​ത്തി​ലെ ക്രി​സ്ത്യ​ൻ ഭ​വ​നം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം രാ​ത്രി റോ​ഡ​രി​കി​ൽ മു​റി​വേ​റ്റു കി​ട​ക്കു​ന്ന​തു ചി​ല​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നെ​ന്നു പാ​സ്റ്റ​റു​ടെ സ​ഹോ​ദ​രി പ​റ​ഞ്ഞു.


അ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു കു​ടും​ബം വി​ശ്വ​സി​ക്കു​ന്നു. പാ​സ്റ്റ​ർ​ക്കു ഭാ​ര്യ​യും അ​ഞ്ചു മ​ക്ക​ളു​മു​ണ്ട്. ഏ​താ​നും വ​ർ​ഷം മു​ന്പ് പാ​സ്റ്റ​റു​ടെ സ​ഹോ​ദ​ര​നും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.