സിവിൽ സർവീസസ് പരീക്ഷാഫലം : ആദ്യ നൂറിൽ 11 മലയാളികൾ
സിവിൽ സർവീസസ് പരീക്ഷാഫലം : ആദ്യ നൂറിൽ  11 മലയാളികൾ
Wednesday, August 5, 2020 12:26 AM IST
ന്യൂ​ഡ​ൽ​ഹി: യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ 2019ലെ ​സി​വി​ൽ സ​ർ​വീ​സസ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന എ​ഴു​ത്തു പ​രീ​ക്ഷ​ക​ളു​ടെ​യും 2020 ഫെ​ബ്രു​വ​രി മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ ന​ട​ന്ന അ​ഭി​മു​ഖ പ​രീ​ക്ഷ​ക​ളു​ടെ​യും ചേ​ർ​ന്നു​ള്ള ഫ​ല​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 829 പേ​രെ വി​വി​ധ സ​ർ​വീ​സു​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ൾ​ക്കാ​യി യു​പി​എ​സ്‌​സി ശി​പാ​ർ​ശ ചെ​യ്തു. ഹ​രി​യാ​നയിലെ സോ​ൻ​പ​തിൽനിന്നുള്ള പ്രദീപ് സിം​ഗ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ​പ്പോ​ൾ മൂ​ന്നാം റാ​ങ്കോ​ടെ പ്ര​തി​ഭാ വ​ർ​മ വ​നി​ത​ക​ളി​ൽ ഒ​ന്നാ​മ​തെ​ത്തി. ജതിൻ കിഷോറിനാണ് രണ്ടാം റാങ്ക്.

മ​ല​യാ​ളി​യാ​യ സി.​എ​സ്. ജ​യ​ദേ​വി​നാ​ണ് അ​ഞ്ചാം റാ​ങ്ക്. ആ​ദ്യ നൂ​റ് റാ​ങ്കി​ൽ 11 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. ആ​ർ. ശ​ര​ണ്യ (36), അ​ശ്വ​തി ശ്രീ​നി​വാ​സ് (40), സ​ഫ്ന ന​സ്റു​ദ്ദീ​ൻ (45), ആ​ർ. ഐ​ശ്വ​ര്യ (47), അ​രു​ണ്‍ എ​സ്. നാ​യ​ർ (55), എ​സ്. പ്രി​യ​ങ്ക (68), ബി. ​യ​ശ​സ്വിനി (71), നി​ഥി​ൻ കെ. ​ബി​ജു (89), എ.​വി. ദേ​വി​ന​ന്ദ​ന (92), പി.​പി. അ​ർ​ച്ച​ന (99) എ​ന്നി​വ​ർ ആ​ദ്യ നൂ​റി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്.


www.upsc.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഫ​ലം പ​രി​ശോ​ധി​ക്കാം. സ​ർ​ക്കാ​ർ ഇ​തി​നോ​ട​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 927 ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ൽ 180 ഒ​ഴി​വു​ക​ൾ ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​ന് സ​ർ​വീ​സി​ലേ​ക്കും 24 ഒ​ഴി​വു​ക​ൾ ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സു​ക​ളി​ലേ​ക്കും 150 ഒ​ഴി​വു​ക​ൾ ഇ​ന്ത്യ​ൻ പോ​ലീ​സ് സ​ർ​വീ​സി​ലേ​ക്കും 438 പേ​ർ ഗ്രൂ​പ്പ് എ ​സ​ർ​വീ​സി​ലേ​ക്കും 135 പേ​ർ ഗ്രൂ​പ്പ് ബി ​സ​ർ​വീ​സി​ലേ​ക്കു​മാ​ണ്. 2020ലെ ​സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ മേ​യ് 31നു ​ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​നം മൂ​ലം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ നാ​ലി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.