ഭീകരരുടെ വെടിവയ്പിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
Tuesday, August 11, 2020 12:47 AM IST
ശ്രീനഗർ: കാഷ്മീരിൽ ഭീകരരുടെ വെടിവയ്പിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. മധ്യ കാഷ്മീരിലെ ബഡ്ഗാം ജില്ലക്കാരനായ അബ്ദുൾ ഹമീദ് നജാർ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച മൊഹിയെന്ദ്പോറ ഗ്രാമത്തിൽ വച്ചായിരുന്നു നജാറിനു വെടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ഒരു മാസത്തിനിടെ കാഷ്മീരിൽ കൊല്ലപ്പെട്ട നാലാമത്തെ ബിജെപി പ്രവർത്തകനാണ് നജാർ.