കോവിഡ്: പ്രതിദിന എണ്ണത്തിൽ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് ഇന്ത്യ
കോവിഡ്: പ്രതിദിന എണ്ണത്തിൽ അമേരിക്കയെയും  ബ്രസീലിനെയും മറികടന്ന് ഇന്ത്യ
Wednesday, August 12, 2020 12:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ളു​​ടെ പ്രതിദിന എ​​ണ്ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞ ഏ​​ഴു ദി​​വ​​സം അ​​മേ​​രി​​ക്ക​​യെ​​യും ബ്ര​​സീ​​ലി​​നെ​​യും മ​​റി​​ക​​ട​​ന്ന് ഇ​​ന്ത്യ മു​​ന്നി​​ലെ​​ത്തി. കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ലോ​​ക​​ത്ത് മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ.

ഓ​​ഗ​​സ്റ്റ് 4 മു​​ത​​ൽ 10 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ ലോ​​ക​​ത്തെ 23 ശ​​ത​​മാ​​നം കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ളും 15 ശ​​ത​​മാ​​നം മ​​ര​​ണ​​വും റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത് ഇ​​ന്ത്യ​​യി​​ലാ​​ണ്. ഇ​​തേ കാ​​ല‍യ​​ള​​വി​​ൽ ഇ​​ന്ത്യ​​യി​​ൽ 4,11,379 പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 6251 പേ​​ർ മ​​രി​​ച്ചു. ലോ​​ക​​ത്ത് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലും മ​​ര​​ണ​​ത്തി​​ലും ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള അ​​മേ​​രി​​ക്ക​​യി​​ൽ 3,69,575 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. 7232 പേ​​ർ മ​​രി​​ച്ചു. ബ്ര​​സീ​​ലി​​ൽ 3,04,535 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. 6914 പേ​​ർ മ​​രി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച ഇ​​ന്ത്യ​​യി​​ൽ 62,064 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​പ്പോ​​ൾ അ​​മേ​​രി​​ക്ക​​യി​​ൽ 53,893 പേ​​ർ​​ക്കും ബ്ര​​സീ​​ലി​​ൽ 49,970 പേ​​ർ​​ക്കു​​മാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​തെ​​ന്ന് ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.


ഇ​​ന്ത്യ​​യി​​ലെ ആ​​കെ കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം 23 ല​​ക്ഷം പി​​ന്നി​​ട്ടു. ഇ​​ന്ത്യ​​യി​​ൽ 110 ദി​​വ​​സം​​കൊ​​ണ്ടാ​​ണ് ഒ​​രു ല​​ക്ഷം രോ​​ഗി​​ക​​ളു​​ണ്ടാ​​യ​​ത്. 59 ദി​​വ​​സം​​കൂ​​ടി ക​​ഴി​​ഞ്ഞ​​പ്പോ​​ൾ പ​​ത്തു​​ല​​ക്ഷം പി​​ന്നി​​ട്ടു. 25 ദി​​വ​​സം​​കൂ​​ടി ക​​ഴി​​ഞ്ഞ​​പ്പോ​​ൾ രോ​​ഗി​​ക​​ൾ 23 ല​​ക്ഷ​​മാ​​യി. അ​​തേ​​സ​​മ​​യം, രോ​​ഗ​​മു​​ക്തി നി​​ര​​ക്ക് 70 ശ​​ത​​മാ​​ന​​ത്തോ​​ള​​മാ​​ണ്. 16 ല​​ക്ഷ​​ത്തി​​ല​​ധി​​കം പേ​​രാ​​ണു രോ​​ഗ​​മു​​ക്തി നേ​​ടി​​യ​​ത്. മ​​ര​​ണ​​നി​​ര​​ക്ക് 1.99 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. പ​​രി​​ശോ​​ധ​​ന​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​മേ​​രി​​ക്ക​​യേ​​ക്കാ​​ളും ബ്ര​​സീ​​ലി​​നേ​​ക്കാ​​ളും പി​​റ​​കി​​ലാ​​ണ് ഇ​​ന്ത്യ. ഓ​​രോ പ​​ത്തു​​ല​​ക്ഷ​​ത്തി​​ലും 18,300 പ​​രി​​ശോ​​ധ​​ന​​ക​​ളാ​​ണ് ഇ​​ന്ത്യ​​യി​​ൽ ന​​ട​​ക്കു​​ന്ന​​ത്. അ​​മേ​​രി​​ക്ക​​യി​​ൽ അ​​ത് 1,99,803ഉം ​​ബ്ര​​സീ​​ലി​​ൽ 62.200ഉം ​​ആ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.