ദക്ഷിണേന്ത്യയിൽ കോവിഡ് വ്യാപനം അതിതീവ്രം
Thursday, August 13, 2020 12:23 AM IST
ബം​​​​ഗ​​​​ളൂ​​​​രു/​​​​അ​​​​മ​​​​രാ​​​​വ​​​​തി‍‍‍/​​​​ചെ​​​​ന്നൈ: ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​യ ക​​​​ർ​​​​ണാ​​​​ട​​​​ക, ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ്, ത​​​​മി​​​​ഴ്നാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം അ​​​​തി​​​​തീ​​​​വ്ര​​​​മാ​​​​യി. ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​തി​​​​ദി​​​​ന​​​​ക​​​​ണ​​​​ക്കാ​​​​ണ് ഇ​​​​ന്ന​​​​ലെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ആ​​​​ന്ധ്ര​​​​യി​​​​ൽ പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​ന​​ടു​​ത്ത് പോ​​​​സി​​​​റ്റീ​​​​വ് കേ​​​​സു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ 7883 പേ​​​​ർ​​​​ക്കാ​​​​ണു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്ത് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഏ​​​​ഴാ​​​​യി​​​​രം ക​​​​ട​​​​ക്കു​​​​ന്ന​​​​ത്. ആ​​​​കെ രോ​​​​ഗി​​​​ക​​​​ൾ 1.96 ല​​​​ക്ഷം. ഇ​​​​ന്ന​​​​ലെ 113 പേ​​​​ർ മ​​​​രി​​​​ച്ചു. ആ​​​​കെ മ​​​​ര​​​​ണം 3510. ഇ​​​​ന്ന​​​​ലെ ബം​​​​ഗ​​​​ളൂ​​​​രു ന​​​​ഗ​​​​ര​​​​ത്തി​​​​ൽ മാ​​​​ത്രം 2802 പോ​​​​സി​​​​റ്റീ​​​​വ് കേ​​​​സു​​​​ക​​​​ൾ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ബം​​​​ഗ​​​​ളൂ​​​​രു അ​​​​ർ​​​​ബ​​​​ൻ ജി​​​​ല്ല​​​​യി​​​​ൽ രോ​​​​ഗി​​​​ക​​​​ൾ 79,840. ബെ​​​​ല്ലാ​​​​രി, മൈ​​​​സൂ​​​​രു ജി​​​​ല്ല​​​​ക​​​​ളാ​​​​ണ് രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ തൊ​​​​ട്ട​​​​ടു​​​​ത്ത സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​ത്. ക​​ർ​​ണാ​​ട​​ക​​യി​​ൽ 80,343 പേ​​രാ​​ണു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്.


ആ​​​ന്ധ്ര​​​യി​​​ൽ ഇ​​​ന്ന​​​ലെ 9597 പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ആ​​​കെ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ര​​​ണ്ട​​​ര ല​​​ക്ഷം പി​​​ന്നി​​​ട്ടു. ഇ​​​ന്ന​​​ലെ 93 പേ​​​ർ മ​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 2296. സം​​​സ്ഥാ​​​ന​​​ത്ത് 90,425 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. ഈ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി ജി​​​ല്ല​​​യാ​​​ണു രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ മു​​​ന്നി​​​ലു​​​ള്ള​​​ത്. ക​​​ർ​​​ണൂ​​​ൽ ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്തു നി​​​ൽ​​​ക്കു​​​ന്നു. ത​​മി​​ഴ്നാ​​ട്ടി​​ൽ ഇ​​ന്ന​​ലെ 5871 പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ൾ 3,14,520. ഇ​​ന്ന​​ലെ 119 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 5278. 52,929 പേ​​രാ​​ണു സം​​സ്ഥാ​​ന​​ത്തു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ചെ​​ന്നൈ​​യി​​ൽ ഇ​​ന്ന​​ലെ 993 പേ​​ർ​​ക്കു രോ​​ഗം ബാ​​ധി​​ച്ചു. ചെ​​ന്നൈ​​യി​​ൽ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ കു​​റ​​വു​​ണ്ടാ​​യ​​ത് ആ​​ശ്വാ​​സ​​മാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.