മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ തള്ളി
Friday, September 25, 2020 12:36 AM IST
ന്യൂഡൽഹി: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു ജീവപര്യന്തം കഠിനതടവ് ശിക്ഷ അനുഭവിക്കുന്ന നിഷാം ഹർജി നൽകിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടണമെന്ന ആവശ്യവും ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിരസിച്ചു.
നിഷാമിനു നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. രണ്ടു തവണ ജാമ്യ കാലാവധി നീട്ടിനൽകുകയും ചെയ്തു. മൂന്നാമതും ജാമ്യം നീട്ടണമെന്നു നിഷാം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി തള്ളി. ഇതിനെതിരേ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.