കാഷ്മീരിൽ അഞ്ചു ഭീകരരെ വധിച്ചു
Tuesday, October 20, 2020 10:50 PM IST
ശ്രീനഗർ: കാഷ്മീരിൽ വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സുരക്ഷാസേന അഞ്ചു ഭീകരരെ വധിച്ചു. ഷോപിയാൻ, പുൽവാമ ജില്ലകളിലായിരുന്നു ഏറ്റുമുട്ടൽ ഷോപിയാനിൽ സൈനപോറ മേഖലയിൽ രണ്ടും പുൽവാമയിലെ ഹർകിപോറയിൽ മൂന്നും ഭീകരരെയാണു വധിച്ചത്. സൈനപോറയിൽ ഒരു ഭീകരനെ തിങ്കളാഴ്ച വധിച്ചിരുന്നു. എകെ റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു.