ലൗ ജിഹാദ്: യുപി സർക്കാർ കർക്കശ നിയമം കൊണ്ടുവരുന്നു
Saturday, November 21, 2020 12:43 AM IST
ലക്നോ: ലൗ ജിഹാദിനെതിരെ യുപി സർക്കാർ കർക്കശ നിയമം കൊണ്ടുവരും. ഇതു സംബന്ധിച്ചുള്ള നിർദേശം ആഭ്യന്തര മന്ത്രാലയം നിയമവകുപ്പിനു കൈമാറി. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
ലൗ ജിഹാദ് കേസുകൾ സംസ്ഥാനത്തു സാമുദായിക വൈരത്തിനു കാരണമാകുന്നുവെന്നും ഇതിനെതിരെ കർക്കശ നിയമം ആവശ്യമാണെന്നും യുപി നിയമമന്ത്രി ബ്രിജേഷ് പാഠക് പറഞ്ഞു.