‘വരുണാസ്ത്രം’ ഇനി നാവിക സേനയ്ക്ക്
Saturday, November 21, 2020 11:58 PM IST
ഹൈദരാബാദ്: ഏറ്റവും ഭാരമേറിയ തദ്ദേശ നിർമിത അന്തർവാഹിനീ മിസൈൽ വരുണാസ്ത്ര നാവികസേന സ്വന്തമാക്കി. വിശാഖപട്ടണത്തെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഡിആർഡിഒ ഡിഫൻസ് വകുപ്പ് സെക്രട്ടറി ഡോ. ജി. സതീഷ് റെഡ്ഡി ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. നേവൽ സയൻസ് ടെക്നോളജി ലബോറട്ടറിയിൽ രൂപകല്പന ചെയ്ത് ഭാരത് ഡൈനാമിക്സ് ലിമിറ്റഡാണ് വരുണാസ്ത്ര നിർമിച്ചത്.