ശ്രീനഗറിൽ ഭീകരാക്രമണം: രണ്ടു സൈനികർക്കു വീരമൃത്യു
Friday, November 27, 2020 2:29 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​റി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു സൈ​​​നി​​​ക​​​ർ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. ക​​​ര​​​സേ​​​ന​​​യു​​​ടെ ക്വി​​​ക്ക് റി​​​യാ​​​ക്‌​​​ഷ​​​ൻ ടീം(​​​ക്യു​​​ആ​​​ർ​​​ടി) അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ജ​​​ന​​​ത്തി​​​ര​​​ക്കേ​​​റി​​​യ പ​​​രിം​​​പോ​​​റ മേ​​​ഖ​​​ല​​​യി​​​ലെ ഖു​​​ഷി​​​പോ​​​റ​​​യി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്.


വാ​​​നി​​​ലെ​​​ത്തി​​​യ ഭീ​​​ക​​​ര​​​ർ സൈ​​​നി​​​ക​​​ർ​​​ക്കു നേ​​​രെ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ ത​​​ന്നെ കൂ​​​ടു​​​ത​​​ൽ സൈ​​​നി​​​ക​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യെ​​​ങ്കി​​​ലും ഭീ​​​ക​​​ര​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.