100 കോടി രൂപയുടെ മാനഷ്ടക്കേസുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട്
Monday, November 30, 2020 11:07 PM IST
ചെന്നൈ: കോവിഷീൽഡ് വാക്സിൻ പരീക്ഷണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടയാൾക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും അഞ്ചു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടി.