രജനീകാന്തിന്റെ ആത്മീയരാഷ്ട്രീയം മതവിരുദ്ധമല്ല: തമിഴരുവി മണിയൻ
Sunday, December 6, 2020 12:44 AM IST
ചെന്നൈ: വിഭാഗീയ ചിന്തകളില്ലാത്ത, മതവിഭാഗങ്ങൾക്കെതിരല്ലാത്ത രാഷ്ട്രീയമാണ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പാർട്ടി മുന്നോട്ടുവയ്ക്കുന്നതെന്ന് കോൺഗ്രസ് മുൻ നേതാവ് തമിഴരുവി മണിയൻ. പാർട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള മുഖ്യചുമതല രജനീകാന്ത് മണിയനു നല്കിയിട്ടുണ്ട്.