ശ്രീപദ് നായിക്കിന്റെ ആരോഗ്യനിലയിൽ പുരോഗതി
Wednesday, January 13, 2021 12:21 AM IST
പനാജി: കാറപകടത്തിൽ പരിക്കേറ്റ് ഗോവ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അപകടനില തരണം ചെയ്തുവെന്നും ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം നാലു പ്രധാന ശസ്ത്രക്രിയകൾ നടത്തിയതായും ഡോക്ടർമാർ പറഞ്ഞു.
ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ ഡൽഹി എയിംസിലേക്കു മാറ്റുമെന്ന് മന്ത്രിയെ ഗോവയിലെ ആശുപത്രിയിലെത്തി സന്ദർശിച്ചശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.