കർഷകരുടെ വരുമാനവർധനയ്ക്കു മുഖ്യപരിഗണന: അമിത് ഷാ
Monday, January 18, 2021 12:31 AM IST
ബംഗളൂരു: കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള കർമപരിപാടികൾക്കാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ മുന്തിയ പരിഗണന നൽകുന്നതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ നിയമഭേദഗതിയിലൂടെ കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനുള്ള അവസരമാണു കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദിസർക്കാർ അധികാരത്തിലെത്തിയതോടെ കാർഷികമേഖലയ്ക്കു ബജറ്റിൽ കൂടുതൽ തുകയാണു നീക്കിവച്ചത്. നിരവധി ഉത്പന്നങ്ങൾക്കു താങ്ങുവില പ്രഖ്യാപിക്കാനും സർക്കാരിനു കഴിഞ്ഞുവെന്ന്- കർണാടകയിലെ ബാഗൽകോട്ടിൽ അദ്ദേഹം പറഞ്ഞു. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാരും കർഷകക്ഷേമത്തിനായി ഒട്ടേറെ പരിപാടികൾ നടപ്പാക്കിയെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം, കർണാടകത്തിലെത്തിയ അമിത് ഷായ്ക്കെതിരേ കർഷകർ പലയിടത്തും പ്രതിഷേധിച്ചു.