അംബാനി കേസ്: രണ്ടു പേർ അറസ്റ്റിൽ
Wednesday, June 16, 2021 2:03 AM IST
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയ കേസിൽ രണ്ടു പേരെ എൻഐഎ അറസ്റ്റ് ചെയ്തു. സന്തോഷ് ഷേലർ, ആനന്ദ് ജാദവ് എന്നിവരാണ് പിടിയിലായത്.
മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തു നിറച്ച വാഹനം എത്തിച്ചതിൽ ഇരുവരും ഗൂഢാലോചന നടത്തിയതായി എൻഐഎ അറിയിച്ചു.