ലങ്കൻ സേനയുടെ വെടിവയ്പിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളിക്കു പരിക്ക്
Tuesday, August 3, 2021 12:43 AM IST
നാഗപട്ടണം: കൊടിയക്കരൈ തീരത്ത് മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവർക്കു നേർക്ക് ലങ്കൻ സേന നടത്തിയ വെടിവയ്പിൽ നാഗപട്ടണം സ്വദേശി കലൈസെൽവനു ഗുരുതരമായി പരിക്കേറ്റു. ബോട്ട് തുളച്ചെത്തിയ വെടിയുണ്ട കലൈസെൽവന്റെ തലയിൽ തുളഞ്ഞുകയറുകയായിരുന്നു.
ബോട്ടുകളിലേക്കു കല്ലേറു നടത്തിയശേഷമായിരുന്നു വെടിവയ്പ്. അക്കരപ്പേട്ട, കീച്ചാൻകുപ്പം എന്നിവിടങ്ങളിൽനിന്നുള്ള പത്തുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഉടൻതന്നെ ബോട്ട് തീരത്തടുപ്പിച്ച് കലൈസെൽവനെ നാഗപട്ടണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.