ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേ സ്വർണഖനി: ഗഡ്കരി
Sunday, September 19, 2021 11:38 PM IST
ന്യൂഡൽഹി: ഡൽഹി-മുംബൈഎക്സ്പ്രസ് ഹൈവേയിൽനിന്ന് കേന്ദ്ര സർക്കാരിന് പ്രതിമാസം 1000 മുതൽ 1500 കോടി രൂപ വരെ ടോൾ വരുമാനം ലഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
വരുമാനത്തിന്റെ സ്വർണഖനിയാണ് എക്സ്പ്രസ് ഹൈവേ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. 2023 മാർച്ചിൽ അതിവേഗ പാതയുടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ദേശീയ പാത അഥോറിറ്റി 1.4 ലക്ഷം കോടി രൂപയുടെ വരുമാനം നേടുമെന്നും മന്ത്രി പറഞ്ഞു. നിലിവിലെ വരുമാനം 40,000 കോടി രൂപയാണ്. ഡൽഹിക്കു പുറമേ നാലു സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന അതിവേഗ പാതയുടെ നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രി കഴിഞ്ഞ ദിവസം കാറിൽ സഞ്ചരിച്ചിരുന്നു.