ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകം: പ്രതികൾക്കു ജീവപര്യന്തം
Wednesday, October 27, 2021 1:24 AM IST
ന്യൂഡൽഹി: ചാലക്കുടിയിൽ ഡിവൈഎഫ്ഐ നേതാവായിരുന്ന മാഹിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി ശരിവച്ചു.
തൃശൂർ സ്വദേശികളായ ഒന്നാം പ്രതി സതീഷ്, ആറാം പ്രതി ശരത് എന്നിവരുടെ ജീവപര്യന്തം ശിക്ഷ ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ശരിവെച്ചത്. ശിക്ഷയ്ക്ക് എതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.
വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ 2020 ജനുവരിയിൽ കേരളാ ഹൈക്കോടതിയും ശരിവെച്ചു. ഇതേ തുടർന്നാണ് പ്രതികൾ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്.