ചോദ്യപ്പേപ്പർ ചോർന്നു; ഉത്തർപ്രദേശിൽ പരീക്ഷ റദ്ദാക്കി
Monday, November 29, 2021 1:17 AM IST
ലക്നോ: ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് ഉത്തർപ്രദേശ് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് റദ്ദാക്കി. പരീക്ഷ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ സ്പെഷൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു.
കുറ്റക്കാർക്കെതിരേ ദേശസുരക്ഷാ നിയമവും ഗുണ്ടാ നിയമവും ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പരീക്ഷ നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചു. 20 ലക്ഷത്തിനടുത്ത് ആളുകളാണ് പരീക്ഷ എഴുതുന്നതിനായി രജിസ്റ്റർ ചെയ്തിരുന്നത്.