വിദേശത്തുനിന്നെത്തുന്നവർക്ക് മാർഗരേഖ പുറത്തിറക്കി
Monday, November 29, 2021 1:57 AM IST
കൊറോണയുടെ ഒമിക്രോണ്‍ വകഭേദം ലോകമാകെ പടരുന്ന സാഹചര്യത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു. ബുധനാഴ്ച പുതിയ മാർഗരേഖ പ്രാബല്യത്തിൽ വരും.
*യാത്രക്കാർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
*യാത്രയ്ക്കു മുന്‍പുള്ള പതിനാലു ദിവസത്തെ യാത്രാ വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
*യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
*ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ കർശന നിബന്ധനകൾ പാലിക്കണം. രാജ്യത്ത് എത്തിയാൽ സ്വന്തം ചെലവിൽ ആർടിപിസിആർ ടെസ്റ്റ് നടത്തണം. പരിശോധനാഫലം നെഗറ്റീവായാലും ഏഴു ദിവസം ക്വാറന്റൈൻ നിർബന്ധം. എട്ടാം ദിവസം വീണ്ടും ആർടിപിസിആർ ടെസ്റ്റ്. നെഗറ്റീവായാൽ ഏഴു ദിവസം സ്വയം നിരീക്ഷണം. ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ, സിംബാബ്വെ, ബ്രസീൽ, ഇസ്രയേൽ, ബോട്സ്വാന, മൗറീഷ്യസ്, ബംഗ്ലാദേശ്, ഹോങ്കോംഗ്, ചൈന, സിംഗപ്പൂർ എന്നിവയാണു ഹൈസ് റിസ്ക് രാജ്യങ്ങൾ.
* എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
*യാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം
*ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണമുണ്ടെങ്കിൽ അയാളെ ഐസൊലേറ്റ് ചെയ്യണം.
യാത്രക്കാർ ശാരീരിക അകലം പാലിക്കണം.
*വിമാനമിറങ്ങുന്ന യാത്രക്കാരെ ആരോഗ്യ പ്രവർത്തകർ തെർമൽ സ്ക്രീനിംഗിനു വിധേയമാക്കണം.
* രോഗലക്ഷണമുള്ള യാത്രക്കാരെ ഉടൻ ഐസൊലേറ്റ് ചെയ്യണം.