ബോട്സ്വാനക്കാരിയെ മധ്യപ്രദേശ് അധികൃതർ കണ്ടെത്തി
Tuesday, November 30, 2021 1:40 AM IST
ജബൽപുർ: മധ്യപ്രദേശിലെത്തിയശേഷം കാണാതായ ബോട്സ്വാന സ്വദേശിനിയെ ആരോഗ്യവകുപ്പ് അധികൃതർ ഇന്നലെ കണ്ടെത്തി.
ബോട്സ്വാന ആർമിയിൽ ക്യാപ്റ്റനായ ഒറീമെട്സെ ലിയൻ ഖുമോ(34)യെ ആണു കാണാതായത്. ഇവർക്കു കോവിഡ് ലക്ഷണങ്ങളൊന്നുമില്ല.
ജബൽപുരിൽ കരസേന നടത്തുന്ന കോളജ് ഓഫ് മെറ്റീരിയൽസ് മാനേജ്മെന്റി(സിഎംഎം)ലാണ് ഖുമോയെ കണ്ടെത്തിയത്. ഒമിക്രോൺ ആദ്യമായി സ്ഥിരീകരിച്ച രാജ്യങ്ങളിലൊന്നായ ബോട്സ്വാനയിൽനിന്നുള്ള യുവതിയെ കാണാതായത് പരിഭ്രാന്തി പരത്തിയിരുന്നു. നവംബർ 18നാണ് ഖുമോ ഡൽഹിയിൽനിന്നു ജബൽപുരിലെത്തിയത്.