നീറ്റ് പിജി പരീക്ഷാ തീയതി മാറ്റില്ല: സുപ്രീംകോടതി
Saturday, May 14, 2022 1:18 AM IST
ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. നീറ്റ് പിജി പ്രവേശനപരീക്ഷ 21നു നടക്കും.
കഴിഞ്ഞ വർഷത്തെ നീറ്റ് പിജി കൗണ്‍സലിംഗിന് കാലതാമസമുണ്ടായ സാഹചര്യത്തിൽ നടപ്പുവർഷത്തെ നീറ്റ് പിജി പരീക്ഷ നീട്ടിവയ്ക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.