പ്രതിഷേധ നടത്തത്തിൽ പിടിച്ചു നടത്തണമെന്ന് സോണിയ
പ്രതിഷേധ നടത്തത്തിൽ പിടിച്ചു നടത്തണമെന്ന് സോണിയ
Monday, May 16, 2022 1:59 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ന്നു ത​ന്നെ പ്ര​തി​ഷേ​ധി​ക്ക​ണം. പ​ക്ഷേ, ന​ട​ന്നു പ്ര​തി​ഷേ​ധി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ർ ത​ങ്ങ​ളെ പോ​ലു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ കാ​ര്യം കൂ​ടി നോ​ക്കി ന​ട​ത്ത​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. ത​ങ്ങ​ൾ​ക്കൊ​ന്നും ശ്വാ​സം മു​ട്ട​ലോ​ടെ​യ​ല്ലാ​തെ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല. കോ​ണ്‍ഗ്ര​സ് ചി​ന്ത​ൻ ശി​ബി​ര​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ​യാ​ണ് മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി സോ​ണി​യ ത​മാ​ശ രൂ​പ​ത്തി​ൽ പ​ങ്കുവ​ച്ച​ത്.

ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ കാ​ഷ്മീ​ർ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ ഭാ​ര​ത് ജോ​ഡോ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. എ​ല്ലാ​വ​രും ത​ന്നെ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്ക​ണം. നി​ല​വി​ൽ സ​മ്മ​ർ​ദ​ത്തി​ൽ ക​ഴി​യു​ന്ന സാ​മൂ​ഹി​ക ഐ​ക്യം പു​ന​ഃസ്ഥാ​പി​ക്കാ​ൻ ഈ ​യാ​ത്ര​യി​ലൂ​ടെ ക​ഴി​യും. ഒ​പ്പം ഭ​ര​ണ​ഘ​ട​ന​യു​ടെ സ്ഥാ​പി​ത​മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും സാ​ധി​ക്കു​മെ​ന്നും സോ​ണി​യ വ്യ​ക്ത​മാ​ക്കി.


അ​സം​ബ്ളി തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി 2016ൽ ​ന​ട​ത്തി​യ കോ​ണ്‍ഗ്ര​സ് പ്ര​ചാ​ര​ണ​ത്തി​നി​ടെ നി​ർ​ജ​ലീ​ക​ര​ണം മൂ​ല​മു​ണ്ടാ​യ അ​നാ​രോ​ഗ്യ​ത്തെ തു​ട​ർ​ന്ന് സോ​ണി​യയ്​ക്ക് ഒ​രു റാ​ലി​യി​ൽ നി​ന്നു പി​ൻ​വാ​ങ്ങേ​ണ്ടി വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം ക​ർ​ണാ​ടക​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ റാ​ലി​യി​ൽ അ​വ​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ചി​ന്ത​ൻ ശി​ബി​ര​ത്തി​ന്‍റെ അ​വ​സാ​നം ന​ട​ത്തി​യ ഹ്ര​സ്വ പ്ര​സം​ഗ​ത്തി​ൽ ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഒ​രു സാ​യാ​ഹ്നം ചെ​ല​വ​ഴി​ച്ച​തു പോ​ലെ​യെ​ന്നാ​ണ് സോ​ണി​യ പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് പു​ഞ്ചി​രി തൂ​കി എ​ന്‍റെ വ​ലി​യ കു​ടും​ബം എ​ന്നും ആ​വ​ർ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.