തെരഞ്ഞെടുപ്പിനൊരുങ്ങി ജിടിഎ
Saturday, June 25, 2022 1:12 AM IST
കോൽക്കത്ത: ഗൂർഖലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ (ജിടിഎ) പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനൊരുങ്ങുന്നു.
ഒരു ദശകത്തിനുശേഷം നടനക്കുന്ന ജിടിഎ തെരഞ്ഞെടുപ്പിന് മേഖലയിലെ പരന്പരാഗത ശക്തികളായ ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം), ഗൂർഖ നാഷണൽ ലിബറേഷൻ ഫ്രണ്ട് (ജിഎൻഎൽഎഫ്) എന്നിവർക്കൊപ്പം പുതിയ പാർട്ടിയായ ഹാംറോയും ജനവിധി തേടുന്നു. ബിജെപി ഉൾപ്പെടെ നിരവധി പാർട്ടികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.