രണ്ടു പിഞ്ചുകുട്ടികൾ ഉൾപ്പെടെ നാലു പേരെ ചുട്ടുകൊന്നു
Thursday, February 9, 2023 12:19 AM IST
കടലൂർ (തമിഴ്നാട്): എട്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെയും രണ്ടു വയസുള്ള പെൺകുട്ടിയെയും ഉൾപ്പെടെ നാലുപേരെ ബന്ധുവായ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊന്നു.
സദ്ഗുരു, തമിഴരസി എന്നിവരാണു കൊല്ലപ്പെട്ട മറ്റു രണ്ടുപേർ. ധനലക്ഷ്മി കുടുംബകലഹത്തെത്തുടർന്ന് ഭർത്താവ് സദ്ഗുരുവുമായി പിണങ്ങി സഹോദരി തമിഴരസിയുടെ വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു.
ഇതിനിടെ, ഇന്നലെ കന്നാസിൽ പെട്രോളുമായി തമിഴരസിയുടെ വീട്ടിലെത്തിയ സദ്ഗുരു ഇവർക്കുമേൽ പെട്രോൾ ഒഴിച്ചു തീകൊളുത്തിയശേഷം സ്വയം തീകൊളുത്തുകയായിരുന്നു.
ധനലക്ഷ്മി, അയൽവാസിയായ പ്രകാശ് എന്നിവർക്കും പൊള്ളലേറ്റു. ഇവർക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കടലൂർ ഓൾഡ് ടൗൺ പോലീസ് കേസെടുത്തു.