മേയർ തെരഞ്ഞെടുപ്പ്: ഡൽഹി ഗവർണർക്ക് സുപ്രീംകോടതി നോട്ടീസ്
Thursday, February 9, 2023 12:50 AM IST
ന്യൂഡൽഹി: മുനിസിപ്പൽ കൗണ്‍സിൽ തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടും മേയർ തെരഞ്ഞെടുപ്പ് തടസപ്പെടുത്തുന്നതിൽ ആം ആദ്മി പാർട്ടിയുടെ (എഎപി) മേയർ സ്ഥാനാർഥി ഡോ.ഷെല്ലി ഒബ്റോയിയും എഎപിയും സമർപ്പിച്ച ഹർജിയിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്കും ഡൽഹി മുനിസിപ്പൽ കോർപറേഷൻ താത്കാലിക പ്രിസൈഡിംഗ് ഓഫീസർക്കും സുപ്രീംകോടതി നോട്ടീസയച്ചു.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് പി.എസ്. നരസിംഹ, ജസ്റ്റീസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.