ഇന്ത്യ-ചൈന ബന്ധം:അതിർത്തിയിൽ ആശങ്കയെന്നു വിദേശകാര്യ മന്ത്രി
Sunday, March 19, 2023 1:02 AM IST
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധത്തിനു വെല്ലുവിളി നിറഞ്ഞ സമയമാണിതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ലഡാക്കിലെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെന്ന് മന്ത്രി പറഞ്ഞു.
ചില ഭാഗങ്ങളിൽ ഇരു സൈനിക വിഭാഗങ്ങളും മുഖാമുഖം നിൽക്കുകയാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. നിയന്ത്രണരേഖയിലെ സ്ഥിതി ആശങ്കാജനകവും അപകടകരവുമാണ്. സംഘർഷമേഖലകളിൽ സൈനികവിന്യാസം കുറയ്ക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ചൈനയിലെ പുതിയ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജയശങ്കർ അറിയിച്ചു.