"ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ സാന്നിധ്യം പ്രധാനം'
Tuesday, March 21, 2023 1:46 AM IST
ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയിൽ ഇന്ത്യയുടെ സാന്നിധ്യം പരമപ്രധാനമാണെന്നു ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ. അതിർത്തിപ്രശ്നത്തിൽ സേനാവിന്യാസവും സമ്മർദ്ദവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു ഫുമിയോ കിഷിദ. യുക്രെയ്നിൽ റഷ്യ നടത്തിയ കടന്നാക്രമണത്തെ അപലപിച്ച ജപ്പാൻ പ്രധാനമന്ത്രി, രാജ്യങ്ങളുടെ സ്വയംഭരണാധികാരം സംബന്ധിച്ച ആഗോളതത്വങ്ങൾ ലോകത്തെല്ലായിടത്തും പാലിക്കപ്പെടേണ്ടതാണെന്നും ഓർമിപ്പിച്ചു.
തെക്കൻ ഏഷ്യയുടെ സുസ്ഥിരതയ്ക്ക് ഇന്ത്യയുമായി കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.