സിസോദിയയുടെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി
Tuesday, March 21, 2023 1:47 AM IST
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്കു നീട്ടി.
മനീഷ് സിസോദിയ ഉൾപ്പെടെ 12 പേരെയാണ് മദ്യനയ അഴിമതിക്കേസിൽ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. മദ്യ നയത്തിലെ അഴിമതി ആരോപണങ്ങൾ സിബിഐയും സാന്പത്തികത്തട്ടിപ്പ് കേസുകൾ ഇഡിയുമാണ് അന്വേഷിക്കുന്നത്.