കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരി മരിച്ചു
Monday, June 5, 2023 12:31 AM IST
ജാംനഗർ: ഗുജറാത്തിലെ ജാംനഗർ ജില്ലയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരി മരിച്ചു.
19 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയിട്ടും കുട്ടിയെ രക്ഷിക്കാനായില്ല. മൃതദേഹം പുറത്തെത്തിച്ചു. ശനിയാഴ്ച രാവിലെ 9.30നാണു കുട്ടി 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. 20 അടി താഴ്ചയിലാണു കുട്ടി അകപ്പെട്ടത്. തമാചൻ ഗ്രാമത്തിലായിരുന്നു അപകടം. ആദിവാസി തൊഴിലാളികളുടെ മകളാണ് അപകടത്തിൽ മരിച്ച കുട്ടി.