ശിവശങ്കറിന്റെ ഇടക്കാലജാമ്യം നീട്ടി
സ്വന്തം ലേഖകൻ
Tuesday, September 26, 2023 4:23 AM IST
ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് അനുവദിച്ച ഇടക്കാലജാമ്യം സുപ്രീംകോടതി രണ്ടുമാസം കൂടി നീട്ടി. കൂടുതൽ ചികിത്സ ആവശ്യമാണെന്ന വാദം പരിഗണിച്ച് ഡിസംബർ അഞ്ച് വരെയാണ് ജാമ്യം നീട്ടിയത്. ചികിത്സയ്ക്കായി രണ്ടു മാസത്തെ ജാമ്യം ഓഗസ്റ്റ് ആദ്യം കോടതി അനുവദിച്ചിരുന്നു.
ശിവശങ്കർ ശസ്ത്രക്രിയ പൂർത്തിയാക്കി വിശ്രമത്തിലാണെന്നും ഒക്ടോബർ രണ്ടാം ആഴ്ചയിൽ നട്ടെല്ലിന് മറ്റൊരു ശസ്ത്രക്രിയകൂടി ആവശ്യമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്നലെ കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റീസ് എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നീട്ടിയത്.