ബിഹാറിൽ ജാതി സർവേ റിപ്പോർട്ട് പുറത്തുവിട്ടു
ബിഹാറിൽ ജാതി സർവേ റിപ്പോർട്ട് പുറത്തുവിട്ടു
Wednesday, October 4, 2023 1:38 AM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ൽ നി​​തീ​​ഷ്കു​​മാ​​ർ സ​​ർ​​ക്കാ​​ർ ജാ​​തി സ​​ർ​​വേ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ടു. ഒ​​ബി​​സി, ഇ​​ബി​​സി വി​​ഭാ​​ഗ​​ങ്ങ​​ൾ ആ​​കെ ജ​​ന​​സം​​ഖ്യ​​യു​​ടെ 63 ശ​​ത​​മാ​​ന​​മാ​​ണ്.

13.07 കോ​​ടി ജ​​ന​​ങ്ങ​​ളാ​​ണു സം​​സ്ഥാ​​ന​​ത്തു​​ള്ള​​ത്. എ​​ക്സ്ട്രീ​​മി​​ലി ബാ​​ക്ക്‌​​വേ​​ഡ് ക്ലാ​​സ​​സ്(​​ഇ​​ബി​​സി) 36 ശ​​ത​​മാ​​ന​​മാ​​ണ്. ഒ​​ബി​​സി 27.13 ശ​​ത​​മാ​​ന​​മു​​ണ്ട്.


ഒ​​ബി​​സി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന യാ​​ദ​​വ​​രു​​ടെ ശ​​ത​​മാ​​നം 14.27 ആ​​ണ്. ദ​​ളി​​ത​​ർ 19.65 ശ​​ത​​മാ​​ന​​വും ആ​​ദി​​വാ​​സി​​ക​​ൾ 1.68 ശ​​ത​​മാ​​ന​​വു​​മു​​ണ്ട്. മു​​ന്നാ​​ക്ക വി​​ഭാ​​ഗം 15.52 ശ​​ത​​മാ​​ന​​മാ​​ണ്. ബി​​ഹാ​​റി​​ൽ ആ​​കെ ജ​​ന​​സം​​ഖ്യ​​യു​​ടെ 81.99 ശ​​ത​​മാ​​നം ഹി​​ന്ദു​​ക്ക​​ളാ​​ണ്. മു​​സ്‌​​ലിം​​ക​​ൾ 17.7 ശ​​ത​​മാ​​ന​​മാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.