മണിപ്പുർ: 219 പേർ കൊല്ലപ്പെട്ടുവെന്നു ഗവർണർ
Thursday, February 29, 2024 12:32 AM IST
ഇംഫാൽ: മണിപ്പുരിൽ കഴിഞ്ഞവർഷം മേയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഇതുവരെ 219 പേർക്കു ജീവഹാനിയുണ്ടായതായി ഗവർണർ അനുസൂയ യുകെയ്.
198 കന്പനി കേന്ദ്രസേനയും 140 കരസേനാ യൂണിറ്റുകളും ക്രമസമാധാന പാലനത്തിനായി സംസ്ഥാനത്ത് തുടരുകയാണെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
219 പേരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഗവർണർ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കു പത്തുലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് പറഞ്ഞു. ഇതിനായി വിശദപരിശോധന നടത്തുമെന്നും നയപ്രഖ്യാപനവേളയിൽ ഗവർണർ പറഞ്ഞു.