50,000 കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിലെടുക്കാൻ ബിജെപി
Friday, March 1, 2024 2:29 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഛിന്ദ്വാര ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാൻ തന്ത്രങ്ങളുമായി ബിജെപി. മണ്ഡലത്തിലെ 50,000 കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിലെത്തിക്കാനാണു ബിജെപിയുടെ ശ്രമം.
ബുധനാഴ്ച 50 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. ഫെബ്രുവരി ഒന്നിനു ശേഷം ഛിന്ദ്വാരയിലെ 5000 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നുവെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് ബണ്ടി സാഹു അവകാശപ്പെട്ടു.