ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ മോദിയെ ജയിലിലടയ്ക്കും: മിസാ ഭാരതി
Friday, April 12, 2024 2:08 AM IST
പാറ്റ്ന: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ ജയിലിലടയ്ക്കുമെന്ന് ആർജെഡി നേതാവ് മിസാ ഭാരതി.
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകളാണ് പാടലീപുത്ര ലോക്സഭാ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർഥിയായ മിസ. മിസയുടെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി ബിജെപി രംഗത്തെത്തി.
അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നവരാണ് മോദിയെ നിന്ദിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ കുറ്റപ്പെടുത്തി.
ഇത്തരം പ്രസ്താവനകൾ പ്രതിപക്ഷത്തിന്റെ നിരാശയുടെ തെളിവാണെന്നും തെരഞ്ഞെടുപ്പിൽ ജനം പ്രതിപക്ഷത്തിനു ചുട്ട മറുപടി നല്കുമെന്നും നഡ്ഡ കൂട്ടിച്ചേർത്തു.