ബിജെഡിക്ക് ഇത്തവണയും 33% വനിതാ സ്ഥാനാർഥികൾ
Friday, April 12, 2024 2:08 AM IST
ഭുവനേശ്വർ: ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി ഇത്തവണയും ലോക്സഭയിലേക്ക് 33 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തി.
21 സീറ്റുകളിൽ ഏഴു വനിതകളെ ബിജെഡി മത്സരിപ്പിക്കുന്നു. 2019ലും ബിജെഡി ഏഴു വനിതകളെ മത്സരിപ്പിച്ചിരുന്നു. ഇതിൽ അഞ്ചു പേർ വിജയിക്കുകയും ചെയ്തു.
ബിജെപിയുടെ രണ്ടു പേർ ഉൾപ്പെടെ 2019ൽ ഏഴു വനിതകൾ ഒഡീഷയിൽനിന്നു ലോക്സഭയിലെത്തി. അതായത്, വനിതാ സംവരണ ബിൽ പാസാകും മുന്പേ ഒഡീഷയിൽ വനിതാ സംവരണം നടപ്പായി.