കേജരിവാളിന്റെ ജാമ്യം: വിധി പറയാൻ മാറ്റി
Thursday, July 18, 2024 1:57 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്തു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജിയിൽ വിധിപറയാൻ കോടതി മാറ്റിവച്ചു.
ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജിയും ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. ജാമ്യാപേക്ഷയിൽ ഈ മാസം 29ന് കോടതി വാദം കേൾക്കും.