അഗ്നിവീറുകളുടെ മരണം: ചോദ്യങ്ങളുമായി രാഹുൽ
Monday, October 14, 2024 3:41 AM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാസിക്കിൽ സൈനികപരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് അഗ്നിവീർ ഭടന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. മറ്റ് സൈനികരെപ്പോലെ അഗ്നിവീർ ഭടന്മാർക്കും ബഹുമതികൾ നൽകിയോ എന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. ബന്ധുക്കൾക്കു നഷ്ടപരിഹാരം നൽകുന്നതിലും വിവേചനം ഉണ്ടോയെന്ന് സമൂഹമാധ്യമപോസ്റ്റിൽ രാഹുൽ സംശയം പ്രകടിപ്പിച്ചു.
അഗ്നിവീർ പദ്ധതിയിലുടെ സൈന്യത്തോട് അനീതി കാണിക്കുകയാണ് കേന്ദ്രം. ധീരസൈനികരുടെ ജീവത്യാഗത്തെ അപമാനിക്കുകയും ചെയ്യുന്നു. പദ്ധതിയെക്കുറിച്ച് കൂടുതൽ സംശയങ്ങൾ ഉയരുകയാണ് ഇതുവഴി. മറുപടി നൽകുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നും രാഹുൽ ആരോപിച്ചു.