പഹൽഗാം ഭീകരാക്രമണം; മലക്കംമറിഞ്ഞ് ടിആര്‍എഫ്; ആക്രമണത്തില്‍ പങ്കില്ലെന്ന്
Sunday, April 27, 2025 2:11 AM IST
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നതിനിടെ ആക്രമണത്തില്‍ ഉത്തരവാദിത്വമില്ലെന്ന നിലപാടുമായി ലഷ്കര്‍ ഇ ത്വയ്ബയുടെ നിഴല്‍ സംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ട് (ടിആര്‍എഫ്).
ടിആര്‍എഫിനെ ആക്രമണവുമായി ബന്ധിപ്പിക്കുന്ന വാദങ്ങളെല്ലാം തെറ്റാണെന്നും കാഷ്മീരികളുടെ ചെറുത്തുനില്പ്പിനെതിരേ തുടരുന്ന പ്രചാരണമാണ് അവയെന്നും ടിആര്‍എഫ് സമൂഹമാധ്യമപോസ്റ്റില്‍ വിശദീകരിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഉത്തരവാദിത്വം എറ്റെടുത്ത് തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം ഇന്ത്യ ആസൂത്രിതമായ സൈബര്‍ ഹാക്കിംഗിലൂടെ നടത്തിയതാണെന്ന വിചിത്രവാദവും ടിആര്‍എഫ് ഉന്നയിക്കുന്നു. ആഭ്യന്തരപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്നാണ് ഭീകരസംഘടനയുടെ ന്യായീകണം.