ഹോളിവുഡ് നടി ഫെലിസിറ്റിക്ക് ജയിൽശിക്ഷ
Monday, September 16, 2019 12:21 AM IST
ലോസ് ആഞ്ചലസ്: കോളജ് പ്രവേശന തട്ടിപ്പുകേസിൽ ഹോളിവുഡ് നടി ഫെലിസിറ്റി ഹഫ്മാന് യുഎസ് കോടതി 14 ദിവസത്തെ തടവുശിക്ഷ വിധിച്ചു. 30,000 ഡോളർ പിഴയും ഒടുക്കണം. കോളജ് പ്രവേശനപരീക്ഷയിൽ മകളുടെ വിജയം ഉറപ്പാക്കാൻ നടി പണം കൊടുത്തതായി കോടതി കണ്ടെത്തി. മാർക്ക് കൂട്ടിയിടാനായി 15,000 ഡോളറാണ് നല്കിയത്.
അമേരിക്ക ഒട്ടാകെ നടന്ന വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യമായി ശിക്ഷിക്കപ്പെടുന്ന രക്ഷിതാവാണ് ഹഫ്മാൻ. മക്കൾക്ക് മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാനായി കൈക്കൂലി കൊടുത്തതിന് യുഎസിലെ നിവവധി സന്പന്നർക്കെതിരേ കേസുണ്ട്.