ബഹിരാകാശത്തേക്ക് കണ്ണുനട്ട് പാക്കിസ്ഥാൻ
Monday, September 16, 2019 11:08 PM IST
ഇസ്ലാമാബാദ്: ചൈനയുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് കുതിക്കാൻ പാക്കിസ്ഥാൻ തയാറെടുക്കുന്നു. 2022 ഓടെ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാൻ ശാസ്ത്രസാങ്കേതിക മന്ത്രി ചൗധരി ഫവാദ് ഹുസൈൻ പറഞ്ഞു.
ബഹിരാകാശ സഞ്ചാരിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി അടുത്തവർഷം തുടങ്ങും. 2022 ഓടെ 25 പേരുടെ അന്തിമപട്ടിക തയാറാക്കും. ഇതിൽ നിന്ന് ഒരാളായിരിക്കും ബഹിരാകാശത്തേക്ക് പോവുക.
ബഹിരാകാശ സഞ്ചാരിയെ തെരഞ്ഞെടുക്കുന്നതിൽ പാക് വ്യോമസേന നിർണായക പങ്ക് വഹിക്കും. ശാസ്ത്രസാങ്കേതിക മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം മേഖലയെ പുരോഗതിയിലേക്കു നയിക്കുമെന്നും മന്ത്രി പറഞ്ഞു.