ഇന്ത്യ-പാക് സംഘർഷത്തിൽ കുറവുണ്ടായി, മോദിയുമായും ഇമ്രാനുമായും കൂടിക്കാഴ്ച നടത്തും: ട്രംപ്
Tuesday, September 17, 2019 11:41 PM IST
വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നും ഇന്ത്യ-പാക് സംഘർഷ ലഘൂകരണത്തിൽ വളരെയധികം പുരോഗതിയുണ്ടായതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സെപ്റ്റംബർ 22 ന് ഹൂസ്റ്റണിൽ നടക്കുന്ന ഹൗഡി മോഡി ചടങ്ങിൽ നരേന്ദ്ര മോദിക്കൊപ്പം ട്രംപും പങ്കെടുക്കുന്നുണ്ട്.
വൈറ്റ് ഹൗസിൽ തിങ്കളാഴ്ച മാധ്യമങ്ങളുമായി സംസാരിക്കവേയാണ് മോദിയും ഇമ്രാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പറഞ്ഞത്.