ചുഴലിക്കാറ്റ്: ജപ്പാനിൽ മരണം 56 ആയി
Tuesday, October 15, 2019 1:10 AM IST
ടോക്കിയോ: ജപ്പാനിൽ കനത്ത നാശം വിതച്ച ഹഗിബിസ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു. ശനിയാഴ്ചയാണു ചുഴലിക്കാറ്റ് കരയിലെത്തിയത്. കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലുമുണ്ടായി.
നഗാനോ പ്രീഫെക്ചറിലെ ഹൊയാസു പട്ടണത്തിൽ മുഴുവൻ ചെളിയടിഞ്ഞു. ഇവിടത്തെ ആപ്പിൾതോട്ടങ്ങൾ വെള്ളത്തിലായി. ജപ്പാനിലെ 21 നദികൾ കരകവിഞ്ഞു. മുപ്പതിനായിരം പേർ ഇപ്പോഴും ക്യാന്പുകളിലാണ്.രക്ഷാപ്രവർത്തനത്തിനു സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.