‘ഭൂമി നമ്മുടെ അമ്മ’: മാർപാപ്പയുടെ പുസ്തകം ഇന്നു പ്രസിദ്ധീകരിക്കും
Wednesday, October 23, 2019 11:36 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പുസ്തകം ‘ഭൂമി നമ്മുടെ അമ്മ’ ഇന്നു പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് ആണ് പുറത്തിറക്കുന്നത്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്ള സന്ദേശങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമാണ് പുസ്തകം. എല്ലാവർക്കും നല്ല ജീവിതമെന്ന മാർപാപ്പയുടെ ആശയവും പുസ്തകം മുന്നോട്ടുവയ്ക്കുന്നു. മനുഷ്യർ ഭൂമിക്ക് ഏല്പിച്ച സകല മുറിവുകൾക്കും ക്ഷമചോദിക്കണമെന്ന് മാർപാപ്പ അഭ്യർഥിക്കുന്ന ലേഖനവും ഉൾപ്പെടുന്നു.
കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് ബെർത്തലോമിയോ ഒന്നാമനാണ് ആമുഖം എഴുതിയിരിക്കുന്നത്.