ജപ്പാനു മുന്നറിയിപ്പു നല്കി ഉത്തരകൊറിയ
Saturday, November 30, 2019 10:48 PM IST
പ്യോംഗ്യാംഗ്: യഥാർഥത്തിലുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വരാനിരിക്കുന്നതേ ഉള്ളെന്നു ജപ്പാനു മുന്നറിയിപ്പു നല്കി ഉത്തരകൊറിയ.
വ്യാഴാഴ്ച ഉത്തരകകൊറിയ നടത്തിയ റോക്കറ്റ് പരീക്ഷണത്തെ ജപ്പാൻ പ്രധാനമന്ത്രി ആബേ ഷിൻസോ മിസൈൽ പരീക്ഷണമെന്നു വിശേഷിപ്പിച്ചതാണ് പ്രകോപനത്തിനു കാരണം.
റോക്കറ്റും മിസൈലും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത ലോകത്തിലെ ഏക മണ്ടനാണ് ആബേയെന്നും യഥാർഥത്തിലുള്ള ബാലിസ്റ്റിക് മിസൈൽ എന്താണെന്ന് ജപ്പാൻ ഉടൻ കാണുമെന്നും ഉത്തരകൊറിയയിലെ കെസിഎൻഎ വാർത്താ ഏജൻസി പ്രതികരിച്ചു.