ഇഡ്ലിബ് പോരാട്ടത്തിൽ 39 മരണം
Friday, January 17, 2020 12:07 AM IST
ഡമാസ്കസ്: സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ സർക്കാർ സൈനികരും ജിഹാദിസ്റ്റുകളും തമ്മിൽ നടന്ന പോരാട്ടത്തിൽ 39 പേർ കൊല്ലപ്പെട്ടു.
കരയുദ്ധത്തിനു പുറമേ വ്യോമാക്രണവുമുണ്ടായി. രണ്ടു ഗ്രാമങ്ങളുടെ നിയന്ത്രണം സിറിയൻസൈന്യം പിടിച്ചെന്ന് സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. മാരറ്റ് അൽ ന്യുമൻ മേഖലയ്ക്കു തെക്ക് ബുധനാഴ്ചയാണ് സൈനികരും വിമത പോരാളികളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. അൽക്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പിലെ 22 പേരും 17 സർക്കാർ സൈനികരും കൊല്ലപ്പെട്ടെന്ന് ഒബ്സർവേറ്ററി മേധാവി റമി അബ്ദൽ റഹ്മാൻ പറഞ്ഞു.