ജർമനിയിൽ അക്രമി ആറുപേരെ വെടിവച്ചു കൊന്നു
Friday, January 24, 2020 11:16 PM IST
ബർലിൻ: തെക്കുപടിഞ്ഞാറൻ ജർമനിയിലെ റോട് ആം സീ നഗരത്തിൽ അക്രമി നടത്തിയ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു.നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. അക്രമിയെന്നു സംശയിക്കുന്ന ഒരാള കസ്റ്റഡിയിലെടുത്തെന്നു പോലീസ് അറിയിച്ചു. ഇയാൾ ജർമൻകാരനാണ്. മ്യൂണിക് നഗരത്തിൽ നിന്നു 170 കിലോമീറ്റർ അകലെയാണ് റോട് ആം സീ.