പാക്കിസ്ഥാനിൽ ക്ഷേത്രം അശുദ്ധമാക്കിയവർ പിടിയിൽ
Wednesday, January 29, 2020 12:19 AM IST
കറാച്ചി: ഹൈന്ദവ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തുകയും വിഗ്രഹങ്ങൾ അശുദ്ധപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാലു പേരെ പാക് പോലീസ് അറസ്റ്റ് ചെയ്തു.
സിന്ധ് പ്രവിശ്യയിലെ മാതാ ദേവൽ ബിട്ടാനി ക്ഷേത്രത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. 15നും 12നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. പണം മോഷ്ടിക്കാനാണ് എത്തിയതെന്ന് ഇവർ പറഞ്ഞു. അതേസമയം, പതിറ്റാണ്ടുകളായി സാഹോദര്യത്തിൽ കഴിയുന്ന ഹിന്ദു-മുസ്ലിം സമുദായങ്ങളെ തമ്മിൽ തെറ്റിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തിയായിരിക്കാമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. അക്രമികൾക്കെതിരേ മതനിന്ദാ കേസ് ചുമത്തണമെന്ന് സിന്ധിലെ ന്യൂനപക്ഷ മന്ത്രി ഹരി റാം കിഷോരി ലാൽ ആവശ്യപ്പെട്ടു.